cial
സിയാലിൽ സി.ഐ.എസ്.എഫ് സംഘടിപ്പിച്ച ഓപ്പറേഷണൽ കോൺഫറൻസ് സ്പെഷ്യൽ ഡയറക്ടർ ജനറൽ പർവീർ രഞ്ജൻ ഉദ്‌ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പുതിയ കാലഘട്ടത്തിൽ വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) സംഘടിപ്പിച്ച ഓപ്പറേഷണൽ കോൺഫറൻസ് സിയാലിൽ ആരംഭിച്ചു. മാറിവരുന്ന കാലഘട്ടത്തിലെ വിമാനസുരക്ഷ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം.

സി.ഐ.എസ്.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ (എ.പി.എസ്) പർവീർ രഞ്ജൻ ഉദ്‌ഘാടനം ചെയ്തു. ഇൻസ്പെക്ടർ ജനറൽ ജോസ് മോഹൻ, ഡി.ഐ.ജി ആർ. പൊന്നി എന്നിവർ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസർമാരും സീനിയർ ഡി.ഐ.ജിമാരും പങ്കെടുത്തു. പ്രവർത്തന കാര്യക്ഷമത, അടിയന്തര സാഹചര്യം നേരിടാനുള്ള നൂതന പദ്ധതികൾ, വിവിധ ഏജൻസികളുമായുള്ള ഏകോപനം, മെച്ചപ്പെട്ട സുരക്ഷ, യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയാണ് മുഖ്യചർച്ചാവിഷയങ്ങൾ.

സിയാൽ ഐ.ടി ടീം ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളെക്കുറിച്ചും അവയുടെ പ്രാവർത്തികതയെക്കുറിച്ചും സെമിനാർ നടത്തി.
വ്യോമയാന സുരക്ഷ മനുഷ്യകേന്ദ്രീകൃതമാവുകയും സാങ്കേതികവിദ്യ നിരന്തരം പുരോഗമിക്കുകയും വഴി സുരക്ഷയും യാത്രക്കാരുടെ സൗകര്യവും ഒരുപോലെ ഉറപ്പാക്കണമെന്നും സി.ഐ.എസ്.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ പർവീർ രഞ്ജൻ പറഞ്ഞു.