dr-a-p-muhammed-payyanoor

പറവൂർ: മാഞ്ഞാലി ചാലാക്കൽ ഐക്കരകത്ത് പുതിയപുരയിൽ വീട്ടിൽ ഡോ. എ.പി. മുഹമ്മദ് പയ്യന്നൂർ (82, കണ്ണൂർ സെൻട്രൽ ജയിലിൽ ഡോക്ടർ) നിര്യാതനായി. സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം മസ്‌ക്കറ്റിൽ സ്വന്തമായി 'അൽഫാത്ത്' എന്ന ക്ലിനിക് നടത്തുകയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് ചാലാക്ക ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷീരി (ചാവക്കാട് മാളയേക്കൽ കുടുംബാംഗം). മക്കൾ: ഡോ. ഷബിൻ (ഫിൻലാന്റ്), ഡോ. സജ്‌ന മുഹമ്മദ് (കുവൈറ്റ്), സോണിയ. മരുമക്കൾ: സോണിയ (ഫിൻലാന്റ്), മുനവ്വർ (കുവൈറ്റ്), അനീസ്.