mla
അൻവർ സാദത്ത് എം.എൽ.എയും നഗരസഭാ ചെയർമാൻ എം.ഒ. ജോണും അദ്വൈതാശ്രമത്തിലെത്തി സെക്രട്ടറി സ്വാമി ധർമ്മചൈതന്യയെ സന്ദർശിച്ചപ്പോൾ

ആലുവ: അദ്വൈതാശ്രമത്തിന്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡുകളും മുനിസിപ്പൽ അധികൃതർ ബലമായി എടുത്തു മാറ്റിയത് പ്രതിഷേധാർഹവും ന്യായീകരണമില്ലാത്തതുമാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.

ആരാധനാലയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും മാറ്റുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് നിയമപരമായി അധികാരമില്ല. എന്നാൽ കോടതി വിധിയുടെ മറവിൽ മുനിസിപ്പൽ അധികൃതർ അദ്വൈതാശ്രമത്തിൽ നിന്ന് ബോർഡുകളും കൊടികളും എടുത്തുമാറ്റിയത് ധിക്കാരപൂർവമായ പ്രവൃത്തിയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വിഷയത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ വിളിച്ച് പ്രതിഷേധം അറിയിച്ചതായും എം.എൽ.എ പറഞ്ഞു. ആശ്രമത്തിലെത്തി സ്വാമി ധർമ്മചൈതന്യയെ സന്ദർശിച്ച് എം.എൽ.എ നിലപാട് ആവർത്തിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോണും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.