മട്ടാഞ്ചേരി: നിയന്ത്രണം വിട്ട ടെംബോ ട്രാവലർ മറ്റൊരു ട്രാവലറിൽ ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.15 ഓടെ പടിഞ്ഞാറേ ചുള്ളിക്കൽ ജംഗ്ഷനിലാണ് സംഭവം.അപകടത്തിൽപ്പെട്ട വാഹനത്തിൽ ഒന്ന് ഗായകൻ അഫ്‌സലിന്റെ വീടിന്റെ ഗെയിറ്റും മതിലും തകർത്ത് വീട് വളപ്പിൽ കയറി. അപകടത്തിൽ ഫോർട്ട്‌കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിലെ അധീഷ് ദേവ്ഗൻ (33),ദേവരാജ് (28),മുകേഷ് കുമാർ (30),മനേഷ് (22),ഡി.കെ പട്ടേൽ (22),വിവേക്.സിംഗ് തോമർ(28) എന്നിവർക്കാണ് പരിക്കേറ്റത്. മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.