പറവൂർ: പറവൂർ നഗരത്തിലെ മെയിൻ റോഡിലുള്ള ഉച്ചിനി മഹാകാളി അമ്മൻകോവിലിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചെ 3.30നും 4.30നും മദ്ധ്യേയാണ് മോഷണം. മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നിട്ടുണ്ട്. രണ്ട് ഭണ്ഡാരങ്ങളിലെ പണമാണ് നഷ്ടപ്പെട്ടത്. 3,000 രൂപയോളം ഉണ്ടാകുമെന്നാണ് നിഗമനം. ക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ള നിരവധി ആരാധനാലയങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. ആരെയും പിടികൂടാനായിട്ടില്ല.