
പറവൂർ: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാല്യങ്കര മാസമ്പടന്ന വീട്ടിൽ പരേതനായ രവിയുടെ മകൻ രമേഷ് (57) മരിച്ചു. കായകുളം ഭാഗത്തെ കടലിൽ വച്ചാണ്അപകടമുണ്ടായത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറായി ശ്മശാനത്തിൽ. കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പ്രീത. മക്കൾ: അക്ഷയ്, അതുൽ. മരുമക്കൾ: രശ്മി, ശില്പ.