mary

അങ്കമാലി : ബൈക്കിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. മഞ്ഞപ്ര ചന്ദ്രപ്പുര കരിങ്ങേൻ മേരിയാണ് (81) മരിച്ചത്. വ്യാഴം രാവിലെ 10ന് ചന്തപ്പുര ജംഗ്ഷനു സമീപമായിരുന്നു അപകടം. കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോൾ വീടിനു മുന്നിൽ വച്ചാണ് കാലടി ഭാഗത്തേക്കു പോയ ബൈക്കിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മേരിയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരണം. സംസ്കാരം പിന്നീട് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ. വെള്ളാരപ്പിള്ളി പുത്തൻപുരയ്ക്കൽ കുടുബാംഗമാണ്. ഭർത്താവ്: പാപ്പു മക്കൾ: മോളി, ബെന്നി, വിൽസൻ, സിൽവി, മരുമക്കൾ: ചാക്കോച്ചൻ, ജോയ്, അർച്ചന, റെജി