കൊച്ചി: വേണു വി. ദേശം രചിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'സർഗോന്മാദത്തിന്റെ സരണികളിൽ" നാളെ (ഞായർ) വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ പ്രകാശിപ്പിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ,ആർ. ഹരികുമാർ അദ്ധ്യക്ഷനാകും. ഷൗക്കത്തിന് വി. കലാധരൻ ആദ്യകോപ്പി കൈമാറും. അഡ്വ.എ. ജയശങ്കർ, എസ്. കണ്ണൻ, പ്രണത ഷാജി എന്നിവർ സംസാരിക്കും. പ്രണതയാണ് പ്രസാധകർ. തുടർന്ന് ഗായകൻ സാദിഖ് നയിക്കുന്ന ഗസൽസായാഹ്നം: എത്ര സുധാമയം.