കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം നടത്തി. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് രാധാകൃഷ്ണൻ ചെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കാലടി. എസ്. മുരളീധരൻ അദ്ധ്യക്ഷനായി. ഗോപി .വി.ആർ.,ഷാജി കിടങ്ങേൻ, അശ്വനി രാധാകൃഷ്ണൻ, രാധ മുരളീധരൻ, വിക്രമൻകുട്ടി മേനോൻ എന്നിവർ പങ്കെടുത്തു.