പറവൂർ: ഒരു നൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കൊടുങ്ങല്ലൂർ പാലിയംതുരുത്ത് വിദ്യാർത്ഥദായിനി സഭയുടെ വിദ്യാർത്ഥദായിനി സഭ കുറീസ് ലിമിറ്റഡ് വടക്കുംപുറം ബ്രാഞ്ച് ഗുരുദേവ ബിൽഡിംഗിൽ നാളെ പ്രവർത്തനം ആരംഭിക്കും. രാവിലെ പത്തിന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് എം.എസ്. വിനയകുമാർ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, സഭാ സെക്രട്ടറി ഇ.എൻ. രാധാകൃഷ്ണൻ, ട്രഷറർ ഒ.എം. ദിനമണി, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബെന്നി ജോസഫ്, വി.എസ്. ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കും.