കളമശേരി: ആലുവ അദ്വൈതാശ്രമ അങ്കണത്തിലെ കൊടിതോരണങ്ങളും പതാകകളും നശിപ്പിച്ച ആലുവ നഗരസഭാ ഉദ്യോഗസ്ഥരുടെ നടപടിയിൽ ശ്രീനാരായണ സാംസ്കാരികസമിതി ഫാക്ട് യൂണിറ്റ് പ്രതിഷേധിച്ചു, അക്രമം നടത്തിയവർക്കെതിരെ നിയമനടപടി എടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു .

സമിതി പ്രസിഡന്റ് ടി.വി. സുജിത്ത് അധ്യക്ഷനായി. സെക്രട്ടറി അരുൺ, ജില്ലാ സെക്രട്ടറി സനൽ എം.പി, വൈസ് പ്രസിഡന്റുമാരായ ശ്രീരാജ്, യദു പി.എസ്, ദിലീപ്, സുരേഷ്, കളമശേരി പ്രസ്ക്ലബ് സെക്രട്ടറി പി.എസ്. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.