
മൂവാറ്റുപുഴ: കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ജയ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും പൗരത്വബോധവും എന്ന വിഷയത്തിൽ റിട്ട. ഡിവൈ.എസ്. പി എൻ. ശിവദാസ് ക്ലാസെടുത്തു. ലഹരി ബോധവത്കരണ സെമിനാറിന് മൂവാറ്റുപുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എ.കെ. ഫൈസൽ നേതൃത്വം നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ഇ.സിദ്ദീഖ്, പ്രധാന അദ്ധ്യാപിക സഫീന എ., പി.ടി.എ പ്രസിഡന്റ് ഹസീന ആസിഫ്, ലയൺസ് ക്ലബ് ഭാരവാഹികളായ നീന സജീവ്, ബീന സുരേഷ്, എ.ആർ. ബാലചന്ദ്രൻ, വി.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.