വൈപ്പിൻ : ചെറായി വ്യാസ വംശോദ്ധാരണി സഭ വക രക്തേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 15 മുതൽ 22 വരെ വിവിധ പരിപാടികളോടെ നടക്കും. പുന്നപ്ര രാമകൃഷ്ണൻ യജ്ഞാചാര്യനായിരിക്കും. ക്ഷേത്രം തന്ത്രി യദുകൃഷ്ണൻ നമ്പൂതിരിപ്പാട്, മേൽശാന്തി അരുൺദാസ് എന്നിവർ കാർമ്മികത്വം വഹിക്കും.
15 ന് വൈകിട്ട് 6 ന് വിഗ്രഹ വിളംബര ഘോഷയാത്ര ചെറായി രക്തേശ്വരി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. തുടർന്ന് പ്രതിഷ്ഠാകർമ്മം, നെൽപ്പറ സമർപ്പണം, ഭാഗവത പാരായണം, 16 ന് വരാഹാവതാരം, ഭൂമിപൂജ, 17 ന് നാരായണ പൂജ, നരസിംഹപൂജ, മത്സ്യാവതാര പൂജ, ആറാട്ടുകടവിൽ മീനൂട്ട്, സമൂഹ പൂജ, 18 ന് തൊട്ടിൽ വയ്പ്, ഉണ്ണിയൂട്ട്,19 ന് കാളീയ മർദ്ദനം, കംസവധം, സമൂഹ പൂജ, വിദ്യാഗോപാലാർച്ചന, 20 ന് സർവ്വൈശ്വരപൂജ, 21 ന് രുക്മിണി സ്വയംവരം, സദ്യ, അന്നപൂർണേശ്വരി പൂജ, 22 ന് ഉച്ചയ്ക്ക് അവഭൃത സനാന ഘോഷയാത്ര, ഗ്രാമ പ്രദക്ഷിണം, പ്രസാദ ഊട്ട് എന്നിവയോടെ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായകെ.ആർ. നാണപ്പൻ, എ.ആർ. പ്രകാശൻ, കെ.ജി. ആനന്ദൻ,ജീവരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.