nirmala

മൂവാറ്റുപുഴ: ഗാന്ധിജിയെ സൃഷ്ടിച്ചത് ഹരിശ്ചന്ദ്രന്റെ ത്യാഗകഥയും രാമായണകഥയുമാണെന്ന് പ്രശസ്ത കവിയും ചിന്തകനുമായ കല്പറ്റ നാരായണൻ പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളജിൽ കൃതി എന്ന പേരിൽ നടത്തുന്ന ത്രിദിന ചെറുകഥ പരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് ഇംഗ്ലീഷ്, മലയാളം, ലിറ്ററേച്ചർ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ത്രിദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചെറുകഥ പരിശീലനക്കളരി ഇന്ന് സമാപിക്കും. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ഡോ. സി ഗണേഷ്, ശില്പശാല കൺവീനർ ഡോ. പി ബി സനീഷ്, മലയാളം വിഭാഗം മേധാവി പ്രൊഫ. സീമ ജോസഫ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മനു സി.സ്‌കറിയ, ഡോ. അനിത ജെ. മറ്റം എന്നിവർ പ്രസംഗിച്ചു.

.