വൈപ്പിൻ : നായരമ്പലം ഭഗവതി വിലാസം ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
100 ഗായകർ അണിനിരക്കുന്ന ശതാബ്ദി ഗാനാലാപനം, ഫിലിം ക്രിട്ടിക്ക് അവാർഡ് നേടിയ പി. എസ് രാജീവ്, സ്‌കൂൾ കാർഷിക ക്ലബ്ബ് അംഗങ്ങൾ, കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വച്ച സ്‌കൂൾ സ്‌പോർട്ട്‌സ് അക്കാഡമി അംഗങ്ങൾ എന്നിവരെ ആദരിക്കൽ, സ്‌കൂൾ അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ പ്രകാശനം എന്നിവ ഉദ്ഘാടന സമ്മേളനത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ജയഗോപാൽ, ജനറൽ കൺവീനർ പി. മിനി, വൈസ് ചെയർമാൻമാരായ പി.കെ. രാജീവ്, എൻ.കെ. ബിന്ദു, പി ശ്രീഭദ്ര, പി. ശ്രീദേവി എന്നിവർ അറിയിച്ചു.