കൊച്ചി: പൊലീസ് സ്‌റ്റേഷനുകളിലെ മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി 15ന് പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. രാവിലെ 11ന് മേനക ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ചിന് സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകുമെന്ന് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു അറിയിച്ചു.