കോതമംഗലം : ആരോഗ്യ വകുപ്പിന്റെ ആർദ്രം പുരസ്‌കാര പ്രഖ്യാപനത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്തിന് നേട്ടം. ജില്ലയിലെ രണ്ടാം സ്ഥാനക്കാർക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ളത് പൈങ്ങോട്ടൂർ പഞ്ചായത്തിനാണ്. ഒന്നാം സ്ഥാനം രായമംഗലം പഞ്ചായത്തിനാണ്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പ്, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിക്കുന്നത്.