കോലഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്ടിമറ്റത്ത് സംഘടിപ്പിക്കുന്ന കൃഷ്ണസാന്ധ്യം 2025 നാളെ വൈകിട്ട് 6 ന് കൈതക്കാട് എസ്.എൻ.ഡി.പി ഹാളിൽ തയ്യാറാക്കിയ അമ്പാടിയിൽ നടക്കും. പ്രമുഖ സിനിമാതാരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്യും. അമൃതഭാരതി വിദ്യാപീഠം പൊതുകാര്യദർശി കെ.ജി. ശ്രീകുമാർ ജന്മാഷ്ടമി സന്ദേശം നൽകും. സ്വാഗതസംഘം പ്രസിഡന്റ് സി.സി. സജീവ്, പ്രസിഡന്റ് എം.ജി. പ്രദീപ്, നന്ദു പൂഞ്ചേരി എന്നിവർ സംസാരിക്കും. വൈകിട്ട് 4 ന് നടക്കുന്ന വിളംബരഘോഷയാത്ര അയ്യനത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ചെങ്ങര, കുമ്മനോട്, ഞാറള്ളൂർ സ്വർണ്ണക്കാട്ട് കാവ്, കൈതക്കാട് ക്ഷേത്രങ്ങൾ വഴി പട്ടിമറ്റത്ത് എത്തിച്ചേരും. വൈകിട്ട് കലാസന്ധ്യയും നടക്കും.