പള്ളുരുത്തി: സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്‌കാരത്തി​ൽ ബ്ലോക്ക് പഞ്ചായത്തുകളുടെ കാറ്റഗറിയിൽ ഒന്നാംസ്ഥാനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലെയും ബഡ്ജറ്റിൽ ഒരുകോടിയോളം രൂപ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിവിധ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് മാറ്റിവയ്ക്കാറുണ്ട്. ദൈനംദിന സേവനങ്ങൾക്ക് പുറമെ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി സെന്റർ, അത്യാധുനിക ലബോറട്ടറി, എക്സറേ സംവിധാനം, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം, കിടത്തിചികിത്സ, സൗജന്യ മരുന്നുവിതരണം, സെക്കൻഡറി പാലിയേറ്റീവ് പരിചരണം, ശുചിത്വം തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.