
കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷന് മുന്നിൽ പട്ടിമറ്റം, മഴുവന്നൂർ, ഐരാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയ്, മണ്ഡലം പ്രസിഡന്റുമാരായ ഹനീഫ കുഴുപ്പിള്ളി, ജെയിൻ മാത്യു, എ.വി. ഏലിയാസ്, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, ജെയിംസ് പാറക്കാട്ടിൽ, കെ.എം. പരീത് പിള്ള, കെ.ജി. മന്മഥൻ, എ.പി. കുഞ്ഞുമുഹമ്മദ്, മാത്യൂ കുരുമോളത്, സി.എം. നവാസ്, സാജു വർഗീസ്, കെ. ത്യാഗരാജൻ, കെ.എം. സലീം, വി.ജി. വാസുദേവൻ, എ.എസ്. മക്കാർ കുഞ്ഞ് എന്നിവർ സംസാരിച്ചു.