taqlk-h
വൈറ്റില ടോക് എച്ച് സ്കൂളിലെ ശാസ്ത്രമേളയിലെ ജേതാക്കളായ വിദ്യാ‌ർത്ഥികൾ സ്‌കൂൾ ഡയറക്ടർ പ്രേം വർഗീസ്, കുസാറ്റ് പ്രൊഫ. ഡോ. എം.എച്ച്. സുപ്രിയ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രീതി തെക്കേത്ത് എന്നിവർക്കൊപ്പം

കൊച്ചി: വൈറ്റില ടോക് എച്ച് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്ര സാമൂഹിക മേള 'ടെക് ടോക് 2025’ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കുസാറ്റിലെ പ്രൊഫ. ഡോ. എം.എച്ച്. സുപ്രിയ മുഖ്യപ്രഭാഷണം നടത്തി. ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രീതി തെക്കേത്ത് വിശിഷ്ടാതിഥിയായി.

ടോക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.എസ്. വർഗീസ് അദ്ധ്യക്ഷനായി. മാനേജർ കുര്യൻ തോമസ്, ടോക് എച്ച് പ്രിൻസിപ്പൽ കെ. ടെസി ജോസ്, ട്രഷറർ എൻ.ജെ. ജോൺസൻ, ഡയറക്ട‌ർ ബോർഡ് അംഗം വിപിൻമാത്യു, വൈസ് പ്രിൻസിപ്പൽമാരായ മീര തോമസ്,
ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ലത മുരളിധരൻ, നഴ്‌സറി ഇൻ ചാ‌ർജ്
ദീപ്തി തോമസ്പ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികൾ നിർമിച്ച 'ടോക്കി’ എന്ന റോബോട്ടുമായുള്ള സംവാദം മുഖ്യആകർഷണം ആയിരുന്നു. വിജയികൾക്ക് സ്‌കൂൾ ഡയറക്ടർ പ്രേം വർഗീസ് സമ്മാനങ്ങൾ വിതരണം ചെയ്തു.