അങ്കമാലി: ആശ്വാസ് പാലിയേറ്റീവ് യൂണിറ്റ് 10-ാമത് വാർഷികം ഇന്ന് രാവിലെ 10ന് മഞ്ഞപ്ര സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളി പാരീഷ് ഹാളിൽ നടക്കും. ഡോ.മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലിത്ത വർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. ഏല്യാസ് മാർ യൂലിയോസ് മെത്രാപോലിത്ത ഉപകരണങ്ങൾ ഏറ്റുവാങ്ങും. ആശ്വാസ് പാലിയേറ്റീവ് ഭാരവാഹികളായ റോബിൻസൺ ജോസ്, പി.വി. ജോയി എന്നിവർ പ്രസംഗിക്കും.