police

പറവൂർ: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ പറവൂർ മേഖലാ കൺവെൻഷൻ പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.എസ്. ശിവൻ അദ്ധ്യക്ഷനായി. മുതിർന്ന അംഗങ്ങൾ, സംസ്ഥാന നേതാക്കൾ എന്നിവരെ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. ജോസ്, സെക്രട്ടറി കെ. രാജൻ, ട്രഷറർ എം.പി. എയ്ഞ്ചൽസ്, ജില്ലാ പ്രസിഡന്റ് പി.ജെ. ജോസ്, സെക്രട്ടറി ബേബി ജോസഫ്, നഗരസഭാ കൗൺസിലർ ഇ.ജി. ശശി, ടി.ബി. മുരളി, കെ.വി. ജിനൻ എന്നിവർ സംസാരിച്ചു.