book-

പറവൂർ: ട്രെയിനറും കൗൺസിലറുമായ ഇന്ദു അമൃതരാജ് രചിച്ച 'നമ്മുടെ കുട്ടികളെ തിരിച്ചറിയുക - ഒരു രക്ഷാകർത്തൃ യാത്ര" എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും രക്ഷാകർതൃ യാത്ര - ഒരു രക്ഷാകർതൃ ശാക്തീകരണ ഡ്രൈവ് എന്ന പദ്ധതിയുടെ ഉദ്ഘാടനവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഫോർ ലേണിംഗ് ഡിസെബിലിറ്റീസിന്റെ സ്ഥാപകൻ ജോസഫ് ആദ്യകോപ്പി ഏറ്റുവാങ്ങി. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, കൗൺസിലർ ഇ.ജി. ശശി, പി.എസ്. സ്മിത്ത്, ഡോ. സി.എം. രാധാകൃഷ്ണൻ, കെ. ഒ. വർഗീസ്, അ‍ഡ്വ. റാഫേൽ ആന്റണി, ആശാ സുനിൽ, ഡോ. മിനി വർമ്മ, ടി.എം. നിസാർ, അമൃതരാജ് എന്നിവർ സംസാരിച്ചു.