mla

മൂവാറ്റുപുഴ: നഗര വികസനത്തിന്റെ ഭാഗമായി പി.ഒ. ജംഗ്ഷനിൽ മുതൽ കച്ചേരിത്താഴം വരെ ആദ്യഘട്ട ഡി.ബി.എം ടാറിംഗ് പൂർത്തിയാക്കിയ നാലുവരി പാത ഗതാഗതത്തിനായി തുറന്നു നൽകി. കഴിഞ്ഞ നാലുമാസക്കാലം നഗരത്തിലെ ട്രാഫിക് കാര്യങ്ങൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിച്ച ട്രാഫിക് എസ്.ഐ സിദ്ദിഖിനെയാണ് പുതിയ റോഡ് തുറന്നുകൊടുക്കാൻ ക്ഷണിച്ചതെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു, കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനിയർ ജയരാജ്, ട്രാഫിക് എസ്.ഐ. സിദ്ദിഖ്, കെ.എം. സലിം, സാബു ജോൺ, കെ.എ. അബ്ദുൽ സലാം കൗൺസിലർമാരായ സുബൈർ, ജോസ് കുര്യാക്കോസ്, ജോളി മണ്ണൂർ, മേരിക്കുട്ടി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു

 ബി.എം. ബി.സി നിലവാരത്തിൽ റോഡ്

നഗരത്തിൽ നാലുവരിപ്പാത തുറന്നതോടെ പബ്ലിക് ട്രാൻസ്പോർട്ടുകളും ചെറുവാഹനങ്ങളും പുതിയ റോഡിലൂടെ കടത്തിവിടും. ഡി.ബി.എം നിലവാരത്തിൽ 10 സെ.മി ഘനതത്തിലുള്ള ടാറിംഗ് പ്രവർത്തികളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത് ഇതിനു മുകളിലായി 5 സെന്റി മീറ്റർ കനത്തിൽ ബിസി നിലവാരത്തിലുള്ള ടാറിംഗും ഉണ്ടാകും. പി.ഒ ജംഗ്ഷനിൽ തൊടുപുഴ റോഡുമായും കോട്ടയം റോഡുമായും പുതിയ റോഡ് ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ ടാറിംഗ് തുടർ ദിവസങ്ങളിലുണ്ടാകും. ഈ സമയത്ത് ചെറിയ ഗതാഗത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.