ksrtc

മൂവാറ്റുപുഴ:ഇലക്ട്രിക് ബസുകളെ മറയാക്കി ആർ.ടി.സികളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)​ എറണാകുളം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റി മൂവാറ്റുപുഴ ബസ് സ്റ്റേഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി .എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഈസ്റ്റ് ജില്ല പ്രസിഡന്റ് സി.എം. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. സജിത്ത് ടി.എസ്. കുമാർ, ടി .ആർ. അശോക് കുമാർ, പി.കെ. സജീവൻ, മിഥുൻ സി. കുമാർ എന്നിവർ സംസാരിച്ചു