പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശന തിരുനാൾ 15 മുതൽ 21 വരെ നടക്കും. 15 ന് വൈകിട്ട് 6.15 ന് കൊടിയേറ്റത്തിന് ഫാ. സെബാസ്റ്റിൻ പുത്തൻപുരയ്ക്കൽ കാർമ്മികത്വം വഹിക്കും. ഫാ. പീറ്റർ ചടയങ്ങാട്, ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ , ഫാ അബ്രഹാം, ഫാഷിനോജ് പുന്നക്കൽ, ഷൈജു പര്യാത്തുശ്ശേരി എന്നിവർ സംബന്ധിക്കും. തുടർന്ന് വൈകിട്ട് പ്രദക്ഷിണം.