പള്ളുരുത്തി: കൾച്ചറൽ സെന്ററും സി.സി.എസ് രക്തബന്ധുവും ഐ.എം.എയും സംയുക്തമായി നടത്തിയ രക്തദാനക്യാമ്പ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഷംസു യാക്കൂബ് അദ്ധ്യക്ഷനായി. നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, കൗൺസിലർ എം. ഹബീബുള്ള, കൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് പി.എച്ച്. നാസർ, ബാബുൽ ജന്ന മസ്ജിദ് ചീഫ് ഇമാം ഷമീർ മൗലവി കൗസരി, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എ. നിസാർ, സി.സി.എസ് രക്തബന്ധു ബ്ലഡ് കോ ഓർഡിനേറ്റർ അനീഷ് കൊച്ചി എന്നിവർ സംസാരിച്ചു.