പെരുമ്പാവൂർ: കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്, കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, എം.എം. ഹസൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എം.പി, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, സി. പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സി.എൻ. മോഹനൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൻ, അഡ്വ. എൻ.സി. മോഹനൻ, സാജുപോൾ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, അബ്ദുൾ കരിം തുടങ്ങി ആയിരങ്ങളാണ് ഇന്നലെ അന്തിമോപചാരമർപ്പിക്കുന്നതിനായി പെരുമ്പാവൂരിലെ വസതിയിലെത്തിയത്.
രാവിലെ പതിനൊന്നോടെയാണ് പി.പി. തങ്കച്ചന്റെ ഭൗതികശരീരം പെരുമ്പാവൂരിലെ വസതിയിൽ കൊണ്ടുവന്നത്.