കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്ന സിവിൽലൈൻ റോഡിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണം പൂർത്തിയായ തൂണുകൾക്ക് മുകളിൽ പിയർക്യാപ് സ്ഥാപിക്കുന്നത് കണക്കിലെടുത്ത് രാത്രി 11 മുതൽ രാവിലെ 6വരെയാണ് നിയന്ത്രണമെന്ന് കെ.എം.ആർ.എൽ അറിയിച്ചു.
സിവിൽലൈൻ റോഡിൽ പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്ക് പാടിവട്ടം ജംഗ്ഷൻ മുതൽ അസീസിയവരെ ഒറ്റവരിയായി ഗതാഗതം ക്രമീകരിക്കും. ചെറിയ വാഹനങ്ങൾക്ക് പൈപ്പ്‌ലൈൻ റോഡിൽ പ്രവേശിച്ച് കെന്നഡിമുക്ക്, ദേശീയമുക്ക് വഴി എൻ.ജി.ഒ ക്വാർട്ടേഴ്‌സ് വരെ പോകാം. പുതിയറോഡുവഴിയും സീ പോർട്ട് എയർപോർട്ട് റോഡിലേക്കും യാത്രചെയ്യാം. ഭാരവാഹനങ്ങൾ ഇടപ്പള്ളി -പുക്കാട്ടുപടി റോഡുവഴി സീപോർട്ട് എയർപോർട്ട് റോഡിൽ പ്രവേശിക്കണം.