മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വായന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും നോവലിസ്റ്റ് മജീദ് സെയ്തുമായി മുഖാമുഖവും സംഘടിപ്പിച്ചു. യുവ നോവലിസ്റ്റായ മജീദ് സെയ്ദിന്റെ കരു , ചെമ്പിലമ്മിണി കൊലക്കേസ്, അഖില ലോക ആട് കമ്പനി എന്നീ മൂന്ന് നോവലുകളാണ് ചർച്ച ചെയ്തത്. കൊച്ചിൻ കോളേജ് മലയാളവിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ.സി.സി. പൂർണ്ണിമ ഉദ്ഘാടനം ചെയ്തു. ഗിരിജ കാരുവള്ളിൽ, പി.എസ്. പ്രമോദ്, സമദ് പനയപ്പിള്ളി, ശ്രീകാന്ത് മട്ടാഞ്ചേരി, പി. എസ്. സൈനുദ്ദീൻ, മണിലാൽ രാഘവൻ തുടങ്ങിയവർ സംസാരിച്ചു.