
നെടുമ്പാശേരി: കേരളത്തിലെ ജലശുദ്ധീകരണ രംഗത്തെ സംരംഭകരുടെ സംഘടനയായ വാട്ടേഴ്‌സ് കേരള സംഘടിപ്പിച്ച മൂന്നാമത് വാട്ടർ എക്സ്പോ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അനൂപ് മാധവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സാനു സണ്ണി, എക്സ്പോ ഡയറക്ടർ സോജി കത്തിൽ, കിംഫ്ര ചെയർമാൻ സാബു ജോർജ് എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ ജലശുദ്ധീകരണ രംഗത്തെ പുത്തൻ ആശയങ്ങളും ഉത്പ്പന്നങ്ങളും പ്രദർശിപ്പിച്ചു. മലിനജല സംസ്കരണം ആധുനിക രീതിയിൽ നടപ്പിലാക്കാവുന്ന മോഡലുകളും പുതിയ ആശയങ്ങളും പരീക്ഷണങ്ങളും എക്സ്പോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. എക്സ്പോ ഇന്ന് സമാപിക്കും.