ആലുവ: കോൺഫെഡറേഷൻ ഒഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി ) സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് - 'അസൻഡ് ' ഇന്നും നാളെയുമായി എടത്തല ശാന്തിഗിരി ക്യാമ്പ് സെന്ററിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ, കബീർ ബി ഹാറൂൺ എന്നിവർ ക്‌ളാസുകളെടുക്കും. നാളെ രാവിലെ 11.30 ന് സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.പ്രൊഫ.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.