കൊച്ചി: രാസലഹരി കേസിൽ അറസ്റ്റിലായ റിൻസി മുംതാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ജൂലായ് ഒൻപതിനാണ് റിൻസി മുംതാസിനെയും സുഹൃത്തായ യാസർ അറഫാത്തിനെയും കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് 22.55 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. സിനിമാ മേഖലയിൽ ഉള്ളവർക്കായി രാസലഹരി വില്പന നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ ഫോറൻസിക് ലാബ് റിപ്പോർട്ടിൽ പിടിച്ചെടുത്തത് വീര്യംകുറഞ്ഞ വകഭേദമായ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.