
കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ ടൂറിസ്റ്റ് ഗൈഡ് കായലിൽ ചാടി മരിച്ചു. എറണാകുളം മത്തായി മാഞ്ഞൂരാൻ റോഡ് ഇ.ആർ.ജി കോളനി മാളിയേക്കൽ വീട്ടിൽ വിൻസൺ ഗോമസാണ് (62) ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ത്ത് 12.20ഓടെ മറൈൻഡ്രൈവിലെ മഴവിൽ പാലത്തിൽ നിന്നാണ് കായലിൽ ചാടിയത്. ക്ലബ്റോഡിൽ നിന്ന് അഗ്നിശമനസേനയെത്തിയെങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട് സ്കൂബ ടീമിന്റെ തെരച്ചിലിലാണ് ഒരു മണിയോടെ മൃതദേഹം കണ്ടെടുത്തത്. വർഷങ്ങളായി ഇവിടെ ടൂറിസ്റ്റ് ഗൈഡായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.