കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. ആലുവ എടത്തല കാനത്തിൽ വീട്ടിൽ ശരത്തിനെയാണ് (28) എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023 ർലായിരുന്നു സംഭവം. പെൺകുട്ടിയെ തൃക്കാക്കര വടക്ക് വടകോട് പെരിയാർവാലി കനാലിന് സമീപത്തെ വാടകവീട്ടിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായിട്ടാണ് കേസ്. തൃക്കാക്കര പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. എ ബിന്ദു ഹാജരായി.