കോതമംഗലം: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ഇന്ന് തൃക്കാരിയൂരിൽ മഹാശോഭായാത്ര നടത്തും. സമീപ പ്രദേശങ്ങളിലെ ചെറു ശോഭായാത്രകൾ സംഗമിച്ചാണ് വൈകുന്നേരം 5 ന് മഹാശോഭായാത്രയാകും. മഹാദേവ ബാലഗോകുലമാണ് നേതൃത്വം നൽകുന്നത്. തൃക്കാരിയൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് ആയക്കാട്, പനാമക്കവല, ഹൈക്കോർട്ട് കവല എന്നിവിടങ്ങൾ ചുറ്റി തൃക്കാരിയൂർ ക്ഷേത്രാങ്കണത്തിൽ സമാപിക്കും. താലൂക്കിലെ മറ്റ് വിവിധ പ്രദേശങ്ങളിലും ശോഭായാത്രകൾ നടത്തും.