
കൊച്ചി: മുളന്തുരുത്തി കാരിക്കോട് ഗവണ്മെന്റ് യു. പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് റിനോക്‌സ് ഫൗണ്ടേഷന്റെ യൂണിഫോം വിതരണം ചെയർമാൻ സ്റ്റെലിൻ പുല്ലംകോട് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് ബിന്ദു കുര്യാക്കോസ് അദ്ധ്യക്ഷയായി. സീനിയർ അദ്ധ്യാപകരായ പി.കെ.സിജി, കെ.ആർ. ഡിനു രാജ്, റിനോക്‌സ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ജോബി പുത്തനങ്ങാടി, പ്രൊജക്ട് മാനേജർ പി.ആർ. ശ്രീലക്ഷ്മി, പ്രൊജക്ട് ഓഫീസർ എൻ.കെ. സംഗീത, പി.ടി.എ വൈസ് പ്രസിഡന്റ് സിയ പ്രവീൺ തുടങ്ങിയവർ സംസാരിച്ചു,