ptz

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ സമ്പൂർണ പച്ചക്കറി കൃഷിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, പഞ്ചായത്ത് അംഗം വി.എസ്. ബാബു, കൃഷി ഓഫീസർ കാർത്തിക എന്നിവർ സംബന്ധിച്ചു. വാർഷിക പദ്ധതിയിൽപ്പെടുത്തി 6 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.