അങ്കമാലി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ചമ്പന്നൂർ ഹരിശ്ചന്ദ്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശോഭായാത്ര വൈകിട്ട് 4ന് ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻചർച്ചിന് മുന്നിൽ നിന്നാരംഭിച്ച് ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. രാവിലെ 9ന് ഗോപൂജ, തുടർന്ന് നദീപൂജ, ചിത്രരചനാ മത്സരം എന്നിവ നടക്കും. ശോഭായാത്രയിൽ ഉറിയറി ഗോപീകാ നൃത്തം എന്നീ പരിപാടികൾ ഉണ്ടാകും.