
പറവൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് വിവിധ ക്ഷേത്രങ്ങളിൽ അഷ്ടമിരോഹിണി ആഘോഷിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ശോഭായാത്രകൾ നടക്കും. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഷ്ടാഭിഷേകം, 11.30ന് പ്രസാദഊട്ട്, വൈകിട്ട് 4ന് സ്വരത്രയയുടെ സംഗീതോത്സവം, 6.30ന് അവതാരപൂജ, രാത്രി 12ന് വിളക്കിനെഴുന്നള്ളിപ്പ്. പെരുവാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാവിലെ ഗണപതിഹവനം, വിശേഷാൽപൂജ, 7.30ന് നാരായണീയം, 11.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 3ന് അക്ഷരശ്ളോകസദസ്, 6.45ന് ദീപക്കാഴ്ച, 6.30ന് പുഷ്പാഭിഷേക ഘോഷയാത്ര തുടർന്ന് പുഷ്പാഭിഷേകം, പ്രസാദവിതരണം. നന്ദികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഷ്ടദവ്യഗണപതിഹവനം, അഷ്ടാഭിഷേകം, രാവിലെ 6ന് ഭാഗവതപാരായണം, 11ന് യജ്ഞസമർപ്പണം, ആചാര്യദക്ഷിണ ഉച്ചയ്ക്ക് 1.30ന് പ്രസാദഊട്ട്, വൈകിട്ട് 5.30ന് ഘോഷയാത്രയ്ക്ക് വരവേല്പ്, 6ന് ദീപക്കാഴ്ച, രാത്രി 12ന് അഷ്ടമി രോഹിണിപൂജ. കോട്ടയിൽകോവിലകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൈകിട്ട് 4ന് മഹാശോഭായാത്ര, 6.30ന് ദീപാരാധന, 7ന് പ്രസാദഊട്ട്.