കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ 55-ാമത് സ്ഥാപക ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 9ന് ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീറ്റർ പതാക ഉയർത്തും. സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് ആശുപത്രി ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കും. വൈകിട്ട് 3ന് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപനും ആശുപത്രി വൈസ് പ്രസിഡന്റുമായ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മുൻ ആയുർവേദ വിദ്യാഭ്യാസ ഡയറക്‌ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയാകും.