mangala
തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ നടന്ന ശ്രീനാരായണഗുരു രചിച്ച നാരായണ'സ്മൃതി പഠനക്ലാസിൽ കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എം.വി. നടേശൻ ശുദ്ധി പഞ്ചകം പഠനക്ലാസ് നയിക്കുന്നു

പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ ശ്രീനാരായണഗുരു രചിച്ച നാരായണസ്മൃതി പഠനക്ലാസ് സംഘടിപ്പിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷനായി. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എം.വി. നടേശൻ ശുദ്ധിപഞ്ചകം പഠനക്ലാസ് നയിച്ചു. മാതാ ജ്യോതിർമയി ഭാരതി, മാതാ ത്യാഗീശ്വരി ഭാരതി, സ്വാമി ശിവദാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

കരീപ്ര രാജേന്ദ്രൻ, അഡ്വ. സുകുമാർ അരീക്കുഴ, വിദ്യാധരൻ, പ്രൊഫ. ഡോ. ആർ. അനിലൻ, ആചാര്യ മല്ലികദേവി, കെ.പി. ലീലാമണി എന്നിവർ സംസാരിച്ചു. സുരേഷ് കോഴിക്കോട് ഗസൽ അവതരിപ്പിച്ചു.