
ആലുവ: ചൂർണ്ണിക്കര പഞ്ചായത്തിൽ അഞ്ചാം വാർഡിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ച രാഹുൽ കുടിലിങ്കലിന്റെ വസതിയിലേക്ക് ബി.ജെ.പി മഹിളാ മോർച്ച നടത്തിയ പ്രതിഷേധ മാർച്ച് നോർത്ത് ജില്ല അദ്ധ്യക്ഷ ബിന്ദു ആനന്ദ് ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ രമണൻ ചേലാകുന്ന് അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഗോപുകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.സി. റെജി, സിന്ധു റെജി, ഷീല സുരേഷ്, എ.എസ്. സലിമോൻ, സജീഷ് അശോകപുരം എന്നിവർ നേതൃത്വം നൽകി.