കൊച്ചി: ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള നടത്തുന്ന കാഴ്ചപരിമിതരുടെ നവാസ് നിസാർ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിന് കൊച്ചിയിൽ തുടക്കമായി. ടൂർണമെന്റ് ഉദ്ഘാടനം നാവിയോ ഷിപ്പിംഗ് കമ്പനി ചെയർമാൻ അജയ് തമ്പി നിർവഹിച്ചു. ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻട്രി, സി.എ.ബി.കെ ട്രഷറർ സന്തോഷ് പി., സി.എ.ബി.കെ അഡ്വൈസർ എബി എബ്രഹാം എന്നിവർ പങ്കെടുത്തു
ലീഗ് മാച്ചിന് ശേഷം മികച്ച രണ്ട് ടീമുകൾ യു.സി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ മാറ്റുരയ്ക്കും.