തൃപ്പൂണിത്തുറ : ശ്രീകൃഷ്‌ണ ജയന്തി ബാല ദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തൃപ്പൂണിത്തുറ നഗർ സംഘടിപ്പിക്കുന്ന ശോഭായാത്ര ഇന്ന് തൃപ്പൂണിത്തുറ, എരൂർ, ഇരുമ്പനം, പെരുന്നിനാകുളം, തിരുവാങ്കുളം, ഉദയംപേരൂർ, അമ്പലമേട് മണ്ഡലങ്ങളിലായി 63 ശോഭായാത്രകൾ നടക്കുമെന്നു ബാലഗോകുലം തൃപ്പൂണിത്തുറ നഗർ സമിതി അറിയിച്ചു.

തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രത്തിൽ നിന്ന് നാളെ വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര എൻ.എസ്.എസ് വനിതാ കോളേജ് കവാടത്തിന് മുന്നിലൂടെയുള്ള റോഡ് മാർഗം ചക്കംകുളങ്ങര പടിഞ്ഞാറേ നട. പോസ്‌റ്റ് ഓഫീസ് ജംക്‌ഷൻ, പള്ളിപറമ്പ്‌കാവ് ചന്ദന മാരിയമ്മൻ കോവിൽ എന്നിവിടങ്ങളിലെ ശോഭായാത്രകളുമായി സംഗമിച്ചു സ്‌റ്റാച്യു ജംക്‌ഷനിൽ എത്തും.

ശ്രീനിവാസക്കോവിൽ ക്ഷേത്രം, കണ്ണൻകുളങ്ങര ക്ഷേത്രം, പനയ്ക്കൽ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നു വൈകിട്ടു 4ന് ആരംഭിക്കുന്ന ശോഭായാത്രകൾ വിവിധ സ്‌ഥലങ്ങളിൽ സംഗമിച്ച് ഒട്ടോളിപറമ്പ് മൈതാനത്തിന്റെ മുൻപിലൂടെ ബസ് സ്റ്റാൻഡ് വഴി സ്‌റ്റാച്യൂ ജംഗ്ഷനിൽ എത്തും. 5.45ന് ഇവിടെ നിന്നു വിവിധ ശോഭായാത്രകൾ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാ ശോഭായാത്രയായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിക്കും.

എരൂർ പുത്തൻകുളങ്ങര മഹാദേവ ക്ഷേത്രം, അയ്യമ്പിള്ളി കാവ്, പിഷാരിക്കോവിൽ ക്ഷേത്രം, അന്തിമഹാകാളൻ ക്ഷേത്രം, വെള്ളാം ഭഗവതി ക്ഷേത്രം, കോടംകുളങ്ങര ശാസ്താ ക്ഷേത്രം, പറമ്പാത്ത് ദേവി ക്ഷേത്രം, ഐരേറ്റിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന എല്ലാ ശോഭായാത്രകളും മുതുകുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ മഹാശോഭായാത്രയായി സമാപിക്കും.

മേക്കര ചാലിയാത്ത് ധർമ ദൈവ ക്ഷേത്രം, പാവംകുളങ്ങര ഭഗവതി ക്ഷേത്രം, മാളേകാട് സുബ്രഹ്‌മണ്യ ക്ഷേത്രം, എം.എൽ.എ റോഡിലെ ഗുരു മണ്ഡപം, ഉദയംപേരൂർ ഏകാദശ പെരുംതൃക്കോവിൽ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും.

ചെല്ലിച്ചിറ ഭദ്രകാളി ക്ഷേത്രം, കണ്ണേമ്പിള്ളിൽ ലാൻഡിങ് സെൻ്റർ, അരേശേരി ഗുരുമണ്ഡപം, ആമേട ക്ഷേത്രം, മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രം, തേവലശേരി നാഗദൈവ ക്ഷേത്രം നടക്കാവ് ഭഗവതി ക്ഷേത്രം, നെടുവേലി ക്ഷേത്രം, ഉദയംപേരൂർ വിജയസമാജം സുബ്രഹ്‌മണ്യ ക്ഷേത്രം, പുന്നയ്ക്കാവെളി ഭഗവതി ക്ഷേത്രം, പൂത്തോട്ട ശ്രീകൃഷ്‌ണ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നെല്ലാം ശോഭായാത്രകൾ സംഘടിപ്പിക്കുന്നുണ്ട്