കൊച്ചി: ജില്ലയിൽ രണ്ട് കേസുകളിലായി 7.95 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസിന്റെ പിടിയിലായി. തൃക്കാക്കര വട്ടേക്കുന്നം മുട്ടാർ തിരുത്തുമ്മേൽ സഫൽ (33), തമ്മനം ചക്കരപ്പറമ്പ് കാണിവേലി വീട്ടിൽ തൻവീർ (26) എന്നിവരാണ് പിടിയിലായത്. വെണ്ണല ഭാഗത്തുനിന്നാണ് തൻവീർ പിടിയിലായത്. ഇയാളിൽനിന്ന് 7.81 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എളമക്കര പുന്നക്കൽ ഭാഗത്തുനിന്ന് 5.14 ഗ്രാം എം.ഡി.എം.എയുമാണ് സഫൽ അറസ്റ്റിലായത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.