വൈപ്പിൻ: ചെറായി യുവധാര സാംസ്കാരിക വേദി ചെറായി ബീച്ച് കായലിൽ സംഘടിപ്പിച്ച 11 പേർ വീതം പങ്കെടുത്ത ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ കെ.ബി.സി കൊറുംങ്കോട്ട ക്ലബിന്റെ നമ്പൂരി അച്ഛൻ വള്ളം ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാമത് എത്തിയത് ഉണ്ടേക്കടവ് ശ്രീമുരുക ബോട്ട് ക്ലബിന്റെ അറുമുഖൻ ആണ്. മൂന്നാം സ്ഥാനത്ത് നീണ്ടൂർ ശ്രീഭുവനേശ്വരി ബോട്ട് ക്ലബിന്റെ രുദ്രമാല യോദ്ധാവ്.

ജലോത്സവം സി.പി.എം ഏരിയ സെക്രട്ടറി എ. പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. ജയൻ നിർവഹിച്ചു. കെ. എസ്. സജീഷ്, ടി. ആർ. ആദർശ്, വി. ബി. സായന്ത്, പി. യു. അമൽ തുടങ്ങിയവർ ജലോത്സവത്തിന് നേതൃത്വം നൽകി.