ളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും എതിരെ എൽ.ഡി.എഫ്. മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി 17-ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും. മുന്നോടിയായി നടത്തിയ കാൽനട ജാഥയുടെ ഒന്നാം ദിവസത്തെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എൻ. സുഗതൻ നിർവഹിച്ചു. കാൽനടജാഥയും സമാപനവും പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ജാഥ തുപ്പംപടിയിൽ സമാപിച്ചു. സമാപനയോഗം സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ പി.ഡി. രമേശൻ, വൈസ് ക്യാപ്ടൻ ഒ.എ. മണി, മാനേജർ ജോൺസ് പാർപ്പാട്ടിൽ, എൽ.ഡി.എഫ് കൺവീനർ ടോമി വർഗീസ് എന്നിവർ പങ്കെടുത്തു.