കൊച്ചി: യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ പെരുമ്പാവൂർ ഇ.എം.എസ് ടൗൺഹാളിൽ നടക്കും. 20ന് രാവി​ലെ ആറി​ന് അഷ്ടദ്രവ്യ ഗണപതി​ ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം. 8.30ന് സംസ്ഥാന പ്രസി​ഡന്റ് അക്കീരമൺ​ കാളി​ദാസ ഭട്ടതി​രി​പ്പാട് കൊടി​യേറ്റും. 10ന് ഉദ്ഘാടനചടങ്ങ്. 2ന് സംസ്ഥാന മാതൃസഭ കൗൺ​സി​ൽ യോഗം. 7ന് യുവജന സമ്മേളനം അക്കീരമൺ​ കാളി​ദാസ ഭട്ടതി​രി​പ്പാട് ഉദ്ഘാടനം ചെയ്യും.

21ന് ഗുരുവന്ദനം സി​നി​മാതാരം ബാബു നമ്പൂതി​രി​ ഉദ്ഘാടനം ചെയ്യും. 11ന് സമന്വയ സമ്മേളനം ആഴ്‌വാഞ്ചേരി​ കൃഷ്ണൻ തമ്പ്രാൻ ഉദ്ഘാടനം ചെയ്യും. 2.30ന് പതി​നായി​രത്തോളംപേർ പങ്കെടുക്കുന്ന സമാപന ഘോഷയാത്ര. 4ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി​ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.